MYTHRAAN · ചിത്രങ്ങളിൽ കഥകൾ · സൂര്യൻ
സൂര്യരഥത്തിനു മുന്നിൽ ഒരു സാരഥി — അരുണൻ, ഗരുഡന്റെ ജ്യേഷ്ഠൻ. പക്ഷേ എപ്പോഴും ഇരിക്കുന്നതായി മാത്രം കാണുന്നത് എന്തിന്?
കശ്യപപത്നി വിനതയ്ക്ക് രണ്ടു മുട്ട കിട്ടി. നൂറു വർഷമായിട്ടും വിരിഞ്ഞില്ല. ക്ഷമ നശിച്ച വിനത ഒരു മുട്ട പൊട്ടിച്ചു.
കുഞ്ഞ് അപൂർണ്ണം — തുടയ്ക്കു താഴെ രൂപപ്പെട്ടില്ല. പറഞ്ഞു: തിടുക്കം എന്നെ അപൂർണ്ണനാക്കി; മറ്റേ മുട്ട സമയത്ത് വിരിയട്ടെ.
അവനാണ് അരുണൻ, പുലരിച്ചുവപ്പ്. ലോകത്തിന് ചൂട് താങ്ങാൻ ദേവന്മാർ അവനെ സൂര്യനു മുന്നിൽ ഇരുത്തി. അതിനാൽ പുലരി മുന്നേ.
മഹാഭാരതം, ആദിപർവ്വം (ആസ്തീകപർവ്വം: കദ്രു-വിനത കഥ)